വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും, പ്രവേശനോത്സവവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു വിഭാഗം ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും പ്ലസ് വണിലേക്കു പുതുതായി വന്നു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനോത്സവവും സംഘടിപ്പിച്ചു. ചടങ്ങില്‍ 1200 ല്‍ 1200 മാര്‍ക്കു നേടിയ കൊമേഴ്സ് വിദ്യാര്‍ഥി ലിംന സി. തോമസിനെ സ്വര്‍ണ പതക്കം നല്‍കിയും ഫുള്‍ എപ്ലസ് നേടിയ 103 വിദ്യാര്‍ഥികള്‍ക്കും അഞ്ച് എപ്ലസ് നേടിയ 29 വിദ്യാര്‍ഥികള്‍ക്കു ട്രോഫിയും കാഷ് അവാര്‍ഡും ടി.എന്‍. പ്രതാപന് എംപി നല്കുന്ന സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ജോജോ തൊടുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ഡി. റെക്ടി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന്, കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ. ഹോബി ജോളി, ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് മിന്‍സി തോമസ്, പിടിഎ പ്രസിഡന്റ് തോമസ് തൊകലത്ത്, പി.പി. റപ്പായി, സ്റ്റാഫ് സെക്രട്ടറി ജിജി ജോര്‍ജ്, അധ്യാപകന് എ.സി. സോജി, വിദ്യാര്‍ഥി പ്രതിനിധി സിട്രി മരിയ, സീനിയര്‍ അസിസ്റ്റന്റ് കെ.എ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി