കാജലിനു പിറന്ന ഫ്ളെയ്മി എന്ന കുതിര കുഞ്ഞിനെ ആരും കൊതിക്കും
മാപ്രാണം: ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസിനു സമീപം പ്ലാന്‍ ബി റൈഡിംഗ് ലെസണ്‍സ് ക്ലബിലെ ഫ്ളെയ്മി എന്ന കുതിര കുഞ്ഞിനെ ആരു കണ്ടാലും കൊതിക്കും. കാജല്‍ എന്ന കുതിരയാണു കുഞ്ഞിനു ജന്മം നല്‍കിയത്. കാജലിനെയും ഫ്ളെയ്മിയേയും കാണുവന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്. കാജലിനു വയസ് മൂന്ന്. രണ്ടു വര്‍ഷം മുമ്പ് മഹാരാഷ്ട്രയിലെ ബിജാപൂര്‍ എന്ന സ്ഥലത്തു നിന്നാണു മാര്‍വാര്‍ ഇനത്തില്‍പ്പെട്ട കാജല്‍ എന്ന ഈ കറുത്ത സുന്ദരിയെ ഏര്‍വാടിക്കാരന്‍ വീട്ടില്‍ അബ്ദുള്‍ സലാം സ്വന്തമാക്കിയത്. മൂന്നു കുതിരകളാണ് ഈ റൈഡിംഗ് ക്ലബിലുള്ളത്. കുട്ടികള്‍ക്കു ട്രെയിനിംഗ് നല്‍കുന്നതിനായാണ് ഇവിടെ കുതിരകളെ ഉപയോഗിക്കുന്നത്.

ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ
യുവജന കൂട്ടായ്മയുടെ മാതൃകാപരമായ പ്രവര്‍ത്തനം; പൂവത്തുംകടവില് ആധുനിക സൗകര്യങ്ങളോടെ വേറിട്ട ബസ് സ്റ്റോപ്പ്
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി സ്വയം നിര്‍മിച്ച പേപ്പര്‍ ക്യാരിബാഗുകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് ഓപ്പറേഷന് തൂഫാന് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ക്രൈസ്റ്റ് കോളജ് ജേതാക്കള്‍