ചെളിനിറഞ്ഞ് ഇഎസ്ഐ ആശുപത്രി, മന്ത്രിക്കു അധ്യാപികയുടെ പരാതി
ഇരിങ്ങാലക്കുട: ഇഎസ്ഐ ആശുപത്രിയിലേക്കു പോകുന്നവര്‍ ശ്രദ്ധിക്കുക. മുന്‍വശത്തെ ചെളി ചവിട്ടാതെ ഇഎസ്ഐ ആശുപത്രിയിലെത്തുകയെന്നത് ഒരു കടമ്പയാണ്. ഒരാള്‍ക്കു പോകാന്‍ പാകത്തിന് ഇടവിട്ട് ഇട്ടിരിക്കുന്ന ഇഷ്ടികകളിലൂടെ ബാലന്‍സ് ചെയ്തു വേണം ആശുപത്രിയിലെത്താന്‍. ഒരു മഴപെയ്താല്‍ ചെളിയില്‍ മുങ്ങുന്ന ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാന്‍ ഇതുവരെയും അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. ഇരിങ്ങാലക്കുട എകെപി ജംഗ്ഷനു സമീപം വര്‍ഷങ്ങളായി വാടകക്കെട്ടിടത്തിലാണ് ഇഎസ്ഐ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കൊടുങ്ങല്ലൂരില്‍ ഇഎസ്ഐ ആശുപത്രി ഇല്ലാത്തതിനാല്‍ അവിടെ നിന്നടക്കം നൂറോളം രോഗികളാണു ദിനവും ഇവിടെ എത്തുന്നത്. മഴപെയ്താല്‍ ചെളിയും വെള്ളവും നിറയുന്ന ഈ മുറ്റത്തു കൂടിയല്ലാതെ ഒരു റോഡുപോലും ആശുപത്രിക്കെട്ടിടത്തിലേക്ക് ഇല്ല. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ അഞ്ചുമാസം ഗര്‍ഭിണിയായ അധ്യാപിക ചെളിനിറഞ്ഞ വഴിയില്‍ വീഴാന്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്ന സഹായി രക്ഷപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട ചാലാമ്പാടം സ്വദേശിനിയും ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂള്‍ അധ്യാപികയുമായ തനുജയാണു ചെളിയില്‍ വീഴാതെ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടത്. സംഭവത്തില്‍ ഇഎസ്ഐ അധികാരികള്‍ക്കും ആരോഗ്യമന്ത്രിക്കും അധ്യാപിക പരാതി നല്കി. ജില്ലയില്‍ത്തന്നെ ഏറ്റവും അധികം രോഗികള്‍ എത്തുന്ന ഇഎസ്ഐ ക്ലിനിക്കുകളിലൊന്നാണ് ഇരിങ്ങാലക്കുടയിലേത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 10, 200-ഓളം പേരാണ് ഈ ആശുപത്രിയുമായി ബന്ധപ്പെടുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു സ്വന്തം കെട്ടിടം നിര്മിക്കാനായില്ലെങ്കിലും ചെളിനിറഞ്ഞ വഴിയെങ്കിലും നേരെയാക്കി നല്‍കണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.

ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ഠാണാ ചന്തക്കുന്ന് റോഡ്: ഡിവൈഡര്‍ അശാസ്ത്രീയം
ഫോട്ടോഗ്രാഫിയുടെ ഋതുഭേദങ്ങള്‍ അടയാളപ്പെടുത്തിയ പുസ്തകശേഖരം സെന്റ് ജോസഫ്സ് കോളജിന് കൈമാറി എ.സി. ജയന്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
അമര്‍ജവാന്‍ യുദ്ധസ്മാരകത്തിന് സ്റ്റോപ്പ് മെമ്മോ