കുഴിക്കാട്ടുകോണം വിമലമാതാ ഇടവകയില്‍ തിരുനാള്‍ ഇന്നും നാളെയും
കുഴിക്കാട്ടുകോണം: വിമലമാതാ ഇടവകയില്‍ വിമലമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഫാ. ആന്റോ വട്ടോലി നിര്‍വഹിച്ചു. വികാരി ഫാ. കിരണ്‍ തട്ട്ല സഹകാര്‍മികത്വം വഹിച്ചു. അമ്പുതിരുനാള്ദിനമായ ഇന്ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് റവ.ഡോ. നെവിന് ആട്ടോക്കാരന് മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ നാളെ രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. ബിനീഷ് കോട്ടയ്ക്കല്‍, ഫാ. ലിജോ കരുത്തി, ഫാ. ഫ്രാങ്കോ പറപ്പുള്ളി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു