റൂബി ജൂബിലി തിളക്കത്തില്‍ രൂപതയുടെ മതബോധന കേന്ദ്രമായ വിദ്യാജ്യോതി
വിശ്വാസ പരിശീലനത്തിന്റെ കുടക്കീഴില് 40 വര്‍ഷങ്ങള്‍
ഇരിങ്ങാലക്കുട: വിശ്വാസ പരിശീലനത്തില്‍ മികവിന്റെ മുദ്ര ചാര്‍ത്തിയ ഇരിങ്ങാലക്കുട രൂപതയുടെ മതബോധന കേന്ദ്രമായ വിദ്യാജ്യോതി റൂബി ജൂബിലിയുടെ നിറവിലാണ്. 1978 ല്‍ സ്ഥാപിതമായ ഇരിങ്ങാലക്കുട രൂപതയില്‍ ആളൂര്‍ ബിഎല്‍എം, ഇരിങ്ങാലക്കുട പ്രൊവിഡന്‍സ് ഹൗസ് എന്നിവിടങ്ങളിലായിരുന്നു മതബോധന കേന്ദ്രത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍. ഫാ. ജോസഫ് കടമ്പാട്ടായിരുന്നു പ്രഥമ ഡയറക്ടര്‍. സ്വതന്ത്രമായ ഒരു മതബോധന ക്രേന്ദത്തിന്റെ ആവശ്യകതയെ മനസിലാക്കി സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക അതിനു വേണ്ട സ്ഥലം ദാനം നല്കി. 1982 സെപ്തംബര്‍ ഒമ്പതിനു രൂപതാ ദിനത്തില്‍ രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റില്‍ രൂപതയുടെ മതബോധന ക്രേന്ദ്രമായി ‘വിദ്യാജ്യോതി’ എന്ന പേരില്‍ ഈ സ്ഥാപനത്തെ ഉയര്‍ത്തി. 2004 ഫെബ്രുവരി 27 ന് അന്നത്തെ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ ഈ സ്ഥലം വിദ്യാജ്യോതിക്കു തീറു നല്കി. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ചെയര്‍മാനായി, ഫൊറോന വികാരിമാര്‍, ഫൊറോന ഡയറക്ടര്‍മാര്‍, സെക്രട്ടറിമാര്‍, ആനിമേറ്റഴ്സ് ടീമംഗങ്ങള്‍ എന്നിവരടങ്ങിയ 93 പേര് അടങ്ങുന്ന രൂപത മതബോധന കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നു. അര്‍ദ്ധവാര്‍ഷിക, വാര്‍ഷിക പരീക്ഷ, സ്കോളര്‍ഷിപ്പ് പരീക്ഷ തുടങ്ങിയവ നടത്തപ്പെടുന്നതോടൊപ്പം കുട്ടികളുടെ കലാ സാഹിത്യ സര്‍ഗശേഷികളെ പോഷിപ്പിക്കുന്നതിനായി കൈയ്യെഴുത്ത് മാസിക മത്സരം, ബൈബിള്‍ കലോത്സവം എന്നിവ സംഘടിപ്പിക്കാറുണ്ട്.
മതാധ്യാപകര്‍ക്കായി മതബോധന പരീക്ഷയും, സ്കോളര്‍ഷിപ്പ് പരീക്ഷയും നടത്തുന്നു. നവാഗത അധ്യാപകര്‍ക്കായി അവരുടെ പരിശീലന മികവിനായി മൂന്നു ദിവസത്തെ ബിസിടി കോഴ്സ് നല്കുന്നു. മതാധ്യാപന രംഗത്ത് 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കു പുരസ്കാരങ്ങള്‍ നല്‍കുകയും തുടര്‍ച്ചയായി 12 വര്‍ഷവും മുടങ്ങാതെ വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. മതബോധന ഗ്രന്ഥങ്ങള്‍, മതവിജ്ഞാന പുസ്തകങ്ങള്‍, ആനുകാലിക പ്രസക്തിയുള്ള ഇതരഗ്രന്ഥങ്ങള്‍, മതപരമായ മറ്റുവസ്തുക്കള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്ന ഒരു ബുക്ക് സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു. ബുക്ക് സെന്ററിന്റെ ഡയറക്ടറായി ഫാ. ജിജോ മേനോത്ത് സേവനമനുഷ്ഠിക്കുന്നു. ഈ കോവിഡ് കാലത്ത് നടത്തിയ ദ മ്യൂസിംഗ്സ് എന്ന ഡിജിറ്റല്‍ കാറ്റിക്കിസിസ് എന്ന പ്രോഗ്രാം ഇതിനകം വളരെയധികം ശ്രദ്ധ നേടികഴിഞ്ഞു. ഓരോ വിശുദ്ധരെകുറിച്ചും സഭയിലെ ഓരോ പ്രത്യേക ദിനത്തെയും ആസ്പദമാക്കി വിവിധ യൂണിറ്റുകള്‍ തയാറാക്കുന്ന അഞ്ചു മിനിറ്റ് നീളുന്ന എപ്പിസോഡുകളായുള്ള ദ മ്യൂസിംഗ്സ് എന്ന പരിപാടി 66 എപ്പിസോഡുകള്‍ ഇതിനകം പിന്നിട്ടു. ക്രിസ്തുദര്ശനങ്ങളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ കാലാനുസൃതമായ ആപ്തവാക്യങ്ങളിലൂന്നി പുതുതലമുറയെ നയിക്കുക എന്നുള്ളതാണ് ഉദ്ദേശ്യലക്ഷ്യം.
റൂബി ജൂബിലി ഉദ്ഘാടനവും നവീകരിച്ച ചാപ്പലിന്റെ കൂദാശകര്‍മവും നാളെ (ഞായര്‍)
റൂബി ജൂബിലി ഉദ്ഘാടനവും നവീകരിച്ച ചാപ്പലിന്റെ കൂദാശകര്‍മവും നാളെ ഉച്ചയ്ക്ക് രണ്ടിനു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി അധ്യക്ഷത വഹിക്കും. ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, മുന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ഹെഡ്മിസ്ട്രസ് പ്രതിനിധി ജോസ് അന്തിക്കാടന്‍, രൂപത ആനിമേറ്റര്‍ പ്രഫ. ബ്രിട്ടോ ജോസഫ് കുനിയന്തോടത്ത് എന്നിവര്‍ പ്രസംഗിക്കും
40 വര്‍ഷകാലയളവില്‍ ഒമ്പതു ഡയറക്ടര്‍മാര്‍
ഫാ. ജോസഫ് കടമ്പാട്ട് (1882-1984)
ഫാ. ജേക്കബ് പുതുശേരി (1984-1987),
ഫാ. സെബാസ്റ്റ്യന്‍ മാളിയേക്കല്‍ (1987-1994)
ഫാ. ജോയ് പുത്തന്‍വീട്ടില്‍ (1994-1997)
ഫാ. പോളി കണ്ണൂക്കാടന്‍ (ഇപ്പോഴത്തെ രൂപത ബിഷപ്, 1997-2004)
ഫാ. ജോളി വടക്കന്‍ (2004-2009)
ഫാ. ജോര്‍ജ് വേഴേപ്പറമ്പില് (2009-2015)
ഫാ. ടോം മാളിയേക്കല്‍ (2015-2021)
ഫാ. റിജോയ് പഴയാറ്റില്‍ (2021-ഇപ്പോഴത്തെ ഡയറക്ടര്‍)
റുബിജൂബിലി കര്‍മ പദ്ധതികള്‍
- ആധുനികതലമുറയെ മൂന്നു വിധത്തില്‍ വിശ്വാസപരിശീലനം നല്കുന്നതിനു സഹായിക്കുന്നു. അധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍
- സാങ്കേതിക സംവിധാനങ്ങളിലൂടെ വിശ്വാസപരിശീലനം സാധ്യമാക്കുക.
- വിശ്വാസത്തെ ഡിഫെന്‍ഡ് ചെയ്യുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക. നല്ല യുവതലമുറയെ വിശ്വാസത്തില്‍ ആഴപ്പെടുത്തുക.
- ഉപപാഠപുസ്തക പാഠ്യപദ്ധതി പരിഷ്ക്കരിക്കുക. കാലത്തിനനുസൃതമായ പാഠൃപദ്ധതി ആകര്‍ഷകവും വിശ്വാസാധിഷ്ടിതവുമാക്കാന് വേണ്ട കാര്യങ്ങള്‍ ചെയ്യുക.
- ഇടവകതലത്തില്‍ സ്പിരിച്വല്‍ കൗണ്‍സില്‍ സെല്‍സ് രൂപീകരിക്കുക