ജ്യോതിസ് കോളജിലെ ഇഡി ക്ലബ് പാചക ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജിലെ ഇഡി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളിലെ പാചക നൈപുണ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാചക ക്ലാസ് സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് പാചക ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ നിന്നും ബിഎച്ച്എം ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ഡേവിഡ് ജോസഫ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നയിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്രഡ്, ബര്‍ഗര്‍ ബണ്‍, കാരമലൈസ്ഡ് ആപ്പിള്‍ ആന്‍ഡ് ഓറഞ്ച്, ടി കേക്ക് തുടങ്ങിയ വിവിധതരം ബേക്കിംഗ് ഉല്‍പ്പന്നങ്ങളുടെ പാചകരീതികളാണു വിദ്യാര്‍ഥികള്‍ക്കായി അവതരിപ്പിച്ചത്. ഇഡി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ഷാനി ജോസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ബിജു പൗലോസ്, വിദ്യാര്‍ഥി പ്രതിനിധി ബെന്‍ റോസ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് അസോസിയേഷന് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് പരിശീലനം
ക്ലീന്‍ പടിയൂര്‍ പദ്ധതി; ഫെഡറല്‍ ബാങ്ക് വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു