വീടിനു പുറകിലെ തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് മൂന്നു വയസുകാരന് മരിച്ചു

ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുവയസുകാരന് മരിച്ചു. പട്ടേപ്പാടം എസ്എന്‍ഡിപി ബ്ലോക്ക് ജംഗ്ഷന് റോഡില്‍ ആനയ്ക്കല്‍ തോടിനു സമീപം താമസിക്കുന്ന അലങ്കാരത്തുപറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന് ആരോണ്‍ ഹെവന്‍ എന്ന മൂന്നുവയസുകാരനാണ് ഇന്നലെ രാവിലെ ഒഴുക്കില്‍പെട്ടത്. അമ്മ കുളിപ്പിക്കാന്‍ എണ്ണ തേപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ വികൃതികാട്ടി കുതറി ഓടിയ കുട്ടി തോടിനരികിലെ മണ്ണിടിഞ്ഞ് തോട്ടില്‍ വീഴുകയായിരുന്നു. അമ്മ ബെന്‍സി പിന്നാലെ ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായില്ല. ബെന്‍സിയും കൂറേ ദൂരം ഒഴുകി പോയെങ്കിലും ശബ്ദം കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ രക്ഷപ്പെടുത്തി. ഇരിങ്ങാലക്കുട, ആളൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘവും ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും തൃശൂരില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരും തിരച്ചിലിനായി സ്ഥലത്തെത്തിയിരുന്നു. കിലോമീറ്ററുകളോളമുള്ള തോടിന്റെ വെള്ളാങ്കല്ലൂര്‍ ഭാഗത്തും തിരച്ചില്‍ നടത്തിയിരുന്നു. രാവിലെ 11 മണിയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ വൈകീട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിയത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പില്‍ കുട്ടിയുടെ മൃതദേഹം തടഞ്ഞിരിക്കുകയായിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഇന്നു നടക്കും.

ഏക മകന്റെ ജീവന് രക്ഷിക്കാനാകാതെ അമ്മ….
ഒഴുക്കില്‍പ്പെടുന്നത് അമ്മയുടെയും അമ്മൂമ്മയുടെയും കണ്മുമ്പില് വച്ച്….
ഇരിങ്ങാലക്കുട: വിവാഹം കഴിഞ്ഞ് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഏറെ കാത്തിരിപ്പിനൊടുവില്‍ ബെന്സിലിനും ബെന്സിക്കും ലഭിച്ച കുഞ്ഞാണ് ആരോണ്‍ ഹെവന്‍. ഏറെ നാളത്തെ പ്രാര്‍ഥനകളുടെയും ഫലമായിരുന്നു. ബെന്‍സിലിന്റെയും ബെന്‍സിയുടെയും ഏകമകനായതിനാല്‍ ഒത്തിരി സ്നേഹവും ലാളനയുമായിരുന്നു ആരോണിന് ലഭിച്ചിരുന്നത്. ഇവന്റെ കുസൃതികളും വികൃതികളും അപ്പൂപ്പനും അമ്മൂമ്മയും അപ്പനും അമ്മയും അടങ്ങുന്ന ഈ കുടുംബത്തിന് ഏറെ സന്തോഷം പകരുന്നതായരുന്നു. ഈ വര്‍ഷം സമീപത്തെ അംഗനവാടിയില്‍ ചേര്‍ത്തിയിരുന്നു. സന്തോഷം മുറ്റി നിന്ന ഈ വീട്ടില്‍ ഇന്നലെ ദു:ഖത്തിന്റെ ആരവമായിരുന്നു. ആരോണിന്റെ വിയോഗം അമ്മയുടെയും അമ്മൂമ്മയുടെയും കണ്മുമ്പില് വച്ചാണ്. അമ്മ കുളിപ്പിക്കാന്‍ എണ്ണ തേപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ വികൃതികാട്ടി കുതറി ഓടിയ കുട്ടി എത്തിയത് മരണത്തിലേക്ക്. മകന്റെ ജീവന് രക്ഷിക്കാന്‍ അമ്മയും തോട്ടില്‍ ചാടിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ കുത്തൊഴുക്കില്‍ മകന് ഒലിച്ചുപോകുകയായിരുന്നു. കൊമ്പടി തോംസണ്‍ ഗ്രൂപ്പില്‍ സെയില്‍സ്മാനാണ് പിതാവ് ബെന്‍സില്‍.


രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം