സഹകരണ വാരാഘോഷത്തിന് കാട്ടൂര്‍ സഹകരണ ബാങ്ക് വേദിയായി
കാട്ടൂര്‍: 68-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വേദിയായി. സെമിനാര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘യുവാക്കള്‍ക്കും വനിതകള്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സഹകരണ സംഘങ്ങള്‍’ എന്ന വിഷയത്തെ അദികരിച്ച് ജില്ലാ സഹകരണ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ ഡോ. രാമനുണ്ണി ക്ലാസ് നയിച്ചു. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് മുഖ്യാതിഥിയായിരുന്നു. ബാങ്ക് ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, രാജലക്ഷ്മി കുറുമാത്ത്, സുലഭ മനോജ്, പ്രമീള അശോകന്, മധുജ ഹരിദാസ്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, എം.ജെ. റാഫി, ആന്റു ജി. ആലപ്പാട്ട്, കെ.കെ. സതീശന് എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍ സത്താര്‍, സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
വെള്ളാനി കോള്‍പാട കര്‍ഷകസംഘം വാര്‍ഷിക പൊതുയോഗം നടത്തി
കെ.വി. ചന്ദ്രന് സ്മാരക ചന്ദ്രപ്രഭ പുരസ്കാരം നാട്യാചാര്യന് വേണുജിക്ക്
ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.വി. ഉണ്ണി അനുസ്മരണ ദിനാചരണം നടത്തി
പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു