ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച ‘കാര്‍മല്‍ മെലഡി 2021’ അവാര്‍ഡ് ദാനം
ഇരിങ്ങാലക്കുട: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നിലക്കാത്ത ഓര്‍മയ്ക്കായി ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച ‘കാര്‍മല്‍ മെലഡി 2021’ ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. വിമല സിഎംസി അധ്യക്ഷത വഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ‘അത്തരീക്ഷം’ (ഫാ. ഷെല്ബിന് റാഫേല്‍), ‘കൈവിടാതെ’ (സിനോജ് ജോസ്), ‘ഗോള്‍ഡ് ഫിഷ്’ (സജി എരുമപ്പെട്ടി), സ്പെഷല്‍ ജൂറി അവാര്‍ഡ് ‘ഉണര്‍വ്’ (ഫാ. ലിജോ ജോസ് മണിമലക്കുന്നേല്‍) എന്നീ ഷോര്‍ട്ട് ഫിലിംസിനും മികച്ച തിരക്കഥ (ഫാ. ലിജോ ജോസ് മണിമലക്കുന്നേല്‍), മികച്ച കാമറ (അഖില്‍ വിനായക്), മികച്ച എഡിറ്റിംഗ് (സജി എരുമപ്പെട്ടി), മികച്ച സംവിധായകന് (ജാക്സണ് പ്രിന്‍സ്), മികച്ച നടന് (സിജോ ഓസേപ്പ്), മികച്ച നടി (ജിന്‍സി ജോസഫ്) എന്നിവര്‍ക്കു സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ട്രോഫിയും നല്കി ആദരിച്ചു. പ്രേം പ്രകാശ് ലുയിസ്, ഉദയ മീഡിയ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്ളുവററ്റ്, സിസ്റ്റര്‍ ധന്യ എന്നിവര്‍ പ്രസംഗിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു