പെന്‍ഷണേഴ്സ് അസോസിയേഷന് പ്രതിഷേധ ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് അസോസിയേഷന് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ട്രഷറിക്കു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. പെന്ഷന് കുടിശികയും-ക്ഷമാശ്വാസ കുടിശികയും ഉടന്‍ വിതരണം ചെയ്യുക, ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിനു മുമ്പില്‍ ഉപവാസ സമരം നടത്തുന്ന കെഎസ്എസ്പിഎ സംസ്ഥാന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണു ധര്‍ണ സംഘടിപ്പിച്ചത്. ധര്‍ണ ജില്ലാ കൗണ്‍സില്‍ അംഗം കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. രാജന്, കെ. കമലം, ജഗനാഥന്, വി.കെ. ലൈല എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ