ശാസ്ത്ര പാടവ പോഷണ പരിപാടി നടത്തി ക്രൈസ്റ്റ് കോളജ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും ഇകെഎന്‍ സെന്ററും സംയുക്തമായി ‘ശാസ്ത്ര കൗതുകങ്ങള്‍’ എന്ന പേരില്‍ എക്സിബിഷന് നടത്തി. 12 ഓളം സ്കൂളുകളില്‍ നിന്നായി 100 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ജിയോളജി എന്നീ വകുപ്പുകളില്‍ വിവിധങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളും വിശദീകരണ ക്ലാസുകളും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനവും നിര്‍വഹിച്ചു. ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. ഇകെഎന്‍ കേന്ദ്രം ട്രഷര്‍ ലഷ്മണന്, കോ-ഓര്‍ഡിനേറ്റര്‍ മായ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്കു താത്പര്യമുളള പക്ഷം തുടര്‍ന്നും ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ നടത്താന്‍ തയാറാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.


ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം