മന്ത്രി റോഷി അഗസ്റ്റിനു ബിഷപ് ഹൗസില്‍ സ്വീകരണം നല്കി
ഇരിങ്ങാലക്കുട: മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഇരിങ്ങാലക്കുടയില്‍ എത്തിയ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചു. ബിഷപ് മന്ത്രിയെ പൊന്നാടയണിച്ചു സ്വീകരിച്ചു. വിശുദ്ധ ബൈബിള്‍ സമ്മാനമായി നല്കി. രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര, മോണ്‍. ജോസ് മാളിയേക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. മന്ത്രിയാടൊപ്പം കേരള കോണ്‍ഗ്രസ് ഭാരവാഹികളായ ഉണ്ണികൃഷ്ണന് ഈച്ചരത്ത്, വര്‍ഗീസ് മാസ്റ്റര്‍, ബിജു ആന്റണി, സുനില്‍ ചെരടായി എന്നിവരും ഉണ്ടായിരുന്നു.

വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
പാലം പൊളിച്ചിട്ട് ഒരു മാസം; പുനര്‍നിര്‍മാണം എങ്ങുമെത്തിയില്ല
ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
ഈ അമ്മയ്ക്കും മകനും മന്ത്രി ഒ.ജെ. ജെനീഷ് സ്നേഹഭവനം ഒരുക്കും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ