ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിനു മുന്നില്‍ ബിജെപി ധര്‍ണ
ഇരിങ്ങാലക്കുട: വ്യാജമദ്യം കഴിച്ചു യുവാക്കള്‍ മരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് റേഞ്ച് ഓഫീസിനു മുന്നില്‍ ബിജെപി ധര്‍ണ. എക്സൈസ് ഓഫീസിനോടു ചേര്‍ന്നുള്ള കടയില്‍ വെച്ചാണു സംഭവം നടന്നിട്ടുള്ളതെന്നും പട്ടണം വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. നിയോജകമണ്ഡലം സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സന്തോഷ് ബോബന് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ആളൂര്‍ മണ്ഡലം പ്രസിഡന്റ് സുബീഷ്, അഖിലാഷ് വിശ്വനാഥന്, നഗരസഭ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്തോഷ് കാര്യാടന്‍, സത്യദേവ് എന്നിവര്‍ പ്രസംഗിച്ചു.

ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
പൗരോഹിത്യത്തിന്റെ ജൂബിലി സ്മാരകം; ഇടവകയിലെ കുടുംബത്തിന് വീട് നിര്‍മിച്ച് നല്കി
തൂഫാന് കമാന്‍ഡോസിന്റെ മെഗാ വാക്കത്തോണ്‍ നടത്തി
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു