ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുട: കോഴിക്കോട് ദേവഗിരി കോളജില്‍ നടത്തപ്പെട്ട കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ ടേബിള്‍ ടെന്നീസ് വനിതാ വിഭാഗം മത്സരത്തില്‍ വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം. കോഴിക്കോട് ദേവഗിരി രണ്ടാം സ്ഥാനവും വിക്ടോറിയ കോളജ് പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനിയായ അനാമിക വ്യക്തിഗത ഇനത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ദക്ഷിണേന്ത്യ അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ പങ്കെടുക്കാനുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിന്റെ തെരഞ്ഞെടുപ്പും പ്രഖ്യാപനവും കാലിക്കട്ട് യൂണിവേഴ്സിറ്റി ഡയറക്ടര്‍ നടത്തി. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുടയുടെ പരിശീലകനായ മിഥുന് ജോണിയെ യൂണിവേഴ്സിറ്റി ടീം പരിശീലകനായി നിയമിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് വിഭാഗം അസോസിയേഷന് കൊമേറ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ ബാങ്കിംഗ് ബോധവല്‍ക്കരണ പരിശീലനം സംഘടിപ്പിച്ചു
ക്ലീന്‍ പടിയൂര്‍ പദ്ധതി; പഞ്ചായത്തിന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വാഹനം കൈമാറി
ഡോണ്‍ബോസ്കോ സ്കൂളില്‍ എംഎല്‍എ എക്സലന്‍സി പുരസ്കാരങ്ങള്‍ നല്കി
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഫെര്‍ട്ടിലൈസേഴ്സ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷന് പൊതുയോഗം സംഘടിപ്പിച്ചു