എല്‍ഇഡി നക്ഷത്രങ്ങള്‍ നിര്‍മിച്ചു ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: സ്വന്തമായി എല്‍ഇഡി നക്ഷത്രങ്ങള്‍ നിര്‍മിച്ച് ഈ വര്‍ഷത്തെ ക്രിസ്മസ് വ്യത്യസ്തമാക്കാന്‍ ഒരുങ്ങുകയാണു ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. ഐവാന്‍, റിതിന് കെ. ടോമി എന്നിവരുടെ നേതൃത്വത്തില്‍ കോളജിലെ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥികളാണു നക്ഷത്ര നിര്‍മാണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. 10 വ്യത്യസ്ത ഡിസൈനുകളിലുള്ള നക്ഷത്രങ്ങള്‍ നിര്‍മിച്ചു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഇടയില്‍ വിതരണം ചെയ്യാനാണു പദ്ധതി. അധ്യാപകരായ മഞ്ജു ഐ. കൊള്ളന്നൂര്‍, ഡെല്ല റീസ വലിയവീട്ടില്‍, ലാബ് ഇന്‍സ്ട്രക്ടര്‍മാരായ അശ്വിന്, ലിന്റോ എന്നിവര്‍ സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്. എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര നക്ഷത്ര വിളക്കുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ പഠനത്തോടൊപ്പം സാങ്കേതിക മികവും സംരംഭകത്വ ശേഷിയും വളരാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി രാഹുല്‍ മനോഹര്‍ എന്നിവര്‍ പ്രസംഗിച്ചു.