മാനസിക ഉല്ലാസവും സ്വയം തൊഴിലും ലക്ഷ്യമാക്കി കോഴിയും കൂടും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളില്‍ വരാന്‍ സാധിക്കാത്ത കുട്ടികളുടെ മാനസിക ഉല്ലാസവും സ്വയം തൊഴിലിനുള്ള പരിശീലനവും ലക്ഷ്യമാക്കി വിഗാര്‍ഡിന്റെ സഹായത്തോടെ എറണാകുളം അതിരൂപതയുടെ സോഷ്യല്‍ സര്‍വീസിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട പ്രതീക്ഷ ഭവനിലെ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് എറണാകുളം രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ. ജോസ് കൊളത്തുവെള്ളില് കോഴിക്കൂടും കോഴിയും സൗജന്യമായി വിതരണം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ അനൂപ് ആന്റണി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍, പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ്, മദര്‍ സിസ്റ്റര്‍ സാല്‍വിന്‍, സിസ്റ്റര്‍ പോള്‍സി, സിസ്റ്റര്‍ സുജിത, മറ്റു സിസ്റ്റേഴ്സ്, ടീച്ചേഴ്സ്, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.