കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ക്രിസ്തുമസ് കേക്ക് മേള
കാട്ടൂര്‍: ക്രിസ്തുമസിനോടനുബന്ധിച്ചു കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചിട്ടുള്ള കേക്ക് മേളയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. കേക്ക് മേളയില്‍ നിന്നും സ്വാദിഷ്ഠമായ പ്ലം കേക്ക്, ടീ കേക്ക്, നട്ട് കേക്ക്, മാര്‍ബിള്‍ കേക്ക്, ഐസ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ക്രീം കേക്ക്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് എന്നിങ്ങനെ വിവിധങ്ങളായ കേക്കുകള്‍ ഇടപാടുകാരുടെ ആവശ്യാര്‍ഥം മാര്‍ക്കറ്റ് വിലയേക്കാള്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണെന്നു ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഇ.ബി. അബ്ദുള്‍സത്താര്‍, ഡയറക്ടര്‍മാരായ ജൂലിയസ് ആന്റണി, കെ.കെ. സതീശന്, എം.ഐ. അഷ്റഫ്, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, മധുജ ഹരിദാസ് സെക്രട്ടറി ടി.വി. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
ഓപ്പറേഷന് തൂഫാന്; കാട്ടൂരില്‍ എംഡിഎംഎ വേട്ട
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍