ഇരിങ്ങാലക്കുട നിയോജകമണ്ഡലം വികസനം ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിന്റെയും പ്രാദേശിക വികസന ഫണ്ടിന്റെയും പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥതലത്തില്‍ യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട റസ്റ്റ് ഹൗസില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയിലാണു യോഗം ചേര്‍ന്നത്. 2016 ഭരണകാലാവധി മുതലുള്ള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിന്റെയും പ്രാദേശിക വികസന ഫണ്ടിന്റെയും പുരോഗതിയാണു യോഗത്തില്‍ വിലയിരുത്തിയത്. ഇനിയും ഭരണാനുമതിയാകാത്ത പദ്ധതികള്‍ ഡിസംബര്‍ 31 നകം ഭരണാനുമതിയാക്കുന്നതിനു യോഗത്തില്‍ തീരുമാനമായി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതീവ പ്രാധാന്യത്തോടെ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനും വകുപ്പു തലത്തില്‍ നിലവിലുള്ള സാങ്കേതികമായ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുന്നതിനും ഉദ്യോഗസ്ഥരോടു മന്ത്രി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലതാ ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനേഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ പി.എന്‍. അയന, ഫിനാന്‍സ് ഓഫീസര്‍ പി.ജെ. തോമസ്, എല്‍എസ്ജിഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍ തുടങ്ങി വിവിധ വകുപ്പു തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല