ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിലെ മോഡല്‍ ഓഫീസായി കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കുടുംബശ്രീ ഓഫീസ് തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് ഓഫീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീമാ പ്രേംരാജ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ഡാലിയാ പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ബ്ലോക്ക് മെമ്പര്‍ രമേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അമ്പിളി റെനില്‍, രജനി നന്ദകുമാര്‍, അംബികാ സുഭാഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ദീപ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി