വേളൂക്കര പഞ്ചായത്തിലെ സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു
അവിട്ടത്തൂര്‍: വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുതുതായി കോണ്‍ക്രീറ്റിംഗ് നടത്തിയ സെന്റ് ജോസഫ്സ് റോഡ് നാടിനു സമര്‍പ്പിച്ചു. അവിട്ടത്തൂര്‍ ഹോളിഫാമിലി ദേവാലയത്തിനു മുന്‍വശത്തുനിന്നും ആരംഭിക്കുന്ന റോഡ് പള്ളി വികാരി ഫാ. ഡേവിസ് അമ്പൂക്കന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിബിന്‍ തുടിയത്ത് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ ലീന ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെബി മാളിയേക്കല്‍ സ്വാഗതവും പട്ടത്ത് വര്‍ഗീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സെബാസ്റ്റ്യന്‍ തൊമ്മാന, ജിമ്മി ജോയ്, ജോസ് തൃശ്ശോക്കാരന്, ലിന്റോ ജോസ്, ജോയ് കിഴക്കൂടന്‍ എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു