വൃക്ഷത്തൈകളുടെ നിര്‍മാണത്തിനു മുരിയാട് പഞ്ചായത്തില്‍ നഴ്സറിക്ക് തുടക്കം
മുരിയാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പച്ചത്തുരുത്തുകള്‍ രൂപപ്പെടുത്താനുള്ള വൃക്ഷത്തൈകളുടെ നിര്‍മാണത്തിനു മുരിയാട് ഗ്രാമപഞ്ചായത്തില്‍ നഴ്സറിക്ക് തുടക്കം കുറിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ് ഏഴിലെ തൊഴിലുറപ്പു തൊഴിലാളികളാണു വനിത വ്യവസായ കേന്ദ്രത്തില്‍ പച്ചത്തുരുത്ത് നഴ്സറിക്കു രൂപം കൊടുത്തിട്ടുള്ളത്. തേക്ക്, വീട്ടി, രക്തചന്ദനം, നെല്ലി, പൂവരശ് തുടങ്ങിയ തൈകളാണു നഴ്സറിയില്‍ ഉണ്ടാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായാണു നഴ്സറി രൂപം കൊടുത്തിട്ടുള്ളത്. നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രൂപം കൊടുത്ത നഴ്സറി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, വിഇഒ സിനിമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം