എടത്തിരുത്തി പള്ളിയില്‍ അമ്പുതിരുനാളിനു കൊടിയേറി
എടത്തിരുത്തി: പരിശുദ്ധ കര്‍മലനാഥ ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനു കൊടിയേറി. കൊടിയേറ്റം വികാരി ഫാ. പോളി പുതുശേരി നിര്‍വഹിച്ചു. 23, 24 തിയതികളിലാണ് തിരുനാള്‍. 23 നു രാവിലെ ആറിനു ദിവ്യബലി, പന്തലിലേക്കു തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചു വെയ്ക്കുന്നു, തുടര്‍ന്ന് യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് ഏഴിനു പള്ളിയില്‍ യൂണിറ്റുകളില്‍ നിന്നുള്ള അമ്പു പ്രദക്ഷിണങ്ങളുടെ സമാപനം. തിരുനാള്‍ ദിനമായ 24 നു രാവിലെ 10.30 നു നടക്കുന്ന ദിവ്യബലിക്കു ഫാ. ഫെബിന് മാമ്പിള്ളി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോയ് മേനാച്ചേരി സന്ദേശം നല്‍കും. വൈകീട്ടു 4.30 നു ഇടവകയിലെ വൈദീകരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി. തുടര്‍ന്നു പള്ളി അങ്കണത്തില്‍ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോളി പുതുശേരി, നിയുക്ത വികാരി റവ. ഡോ. പോളി പടയാട്ടി, അസിസ്റ്റന്റ് വികാരി ഫാ. ലെനിന് ചക്രമാക്കില്‍, കൈക്കാരന്മാരായ വര്‍ഗീസ് ചിറയത്ത്, ഫ്രാന്‍സീസ് താടിക്കാരന്, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ ജോജു ചാലിശേരി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായി കമ്മിറ്റിയാണു രൂപീകരിച്ചിരിക്കുന്നത്.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു