എടത്തിരുത്തി സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സ്വീകരണവും
എടത്തിരുത്തി: സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ്് സമ്മേളനവും സംഘടിപ്പിച്ചു. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡോ. സിസ്റ്റര്‍ വിമല സിഎംസി അധ്യക്ഷത വഹിച്ചു. എച്ച്എസ് പിടിഎ വൈസ് പ്രസിഡന്റ് ഷംല ആഷിക്, യുപി പിടിഎ പ്രസിഡന്റ് നെല്‍സണ്‍ ഡേവിസ് എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, എടത്തിരുത്തി ഫൊറോന വികാരി ഫാ. പോളി പുതുശേരി, വാര്‍ഡ് മെമ്പര്‍ എംഎസ് നിഖില്‍, വലപാട് എഇഒ കെ.ബി. ബീന, സിസ്റ്റര്‍ ടെസ്ലിന്, സിസ്റ്റര്‍ റോസ്ലറ്റ്, സിസ്റ്റര്‍ സുജ, എച്ച്എസ്്എസ് പിടിഎ പ്രസിഡന്റ് എ.കെ. ജോസ്, ടി.ഡി. സില്മി ടീച്ചര്‍, മേരി പാറക്കല്‍ ടീച്ചര്‍, കുമാരി ആശിഷ അഷില്‍, കുമാരി കെ.കെ. ആബ എന്നിവര്‍ പ്രസംഗിച്ചു. ദീര്‍ഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന യുപി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രേയ്സ്ലിന്, ഹൈസ്കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിനറ്റ് എന്നിവര്‍ക്കു യാത്രയയപ്പു നല്കി.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം