കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവര്‍ന്ന സഹോദരങ്ങള്‍ അറസ്റ്റില്‍. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പില്‍ ജിബിന്‍രാജ് (24), ബിബിന്‍ രാജ് (22) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളാനി റേഷന്‍ കടയ്ക്ക് പരിസരത്ത് വച്ചായിരുന്നു സംഭവം. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും വെള്ളാനി സ്വദേശിയായ വിനോദിന്റെ ആക്ടിവ സ്കൂട്ടറാണ് പ്രതികള്‍ കവര്‍ന്നത്. ഇരിങ്ങാലക്കുട, ആളൂര്‍, നെടുപുഴ, കാട്ടൂര്‍ സ്റ്റേഷനുകളില്‍ പ്രതികളുടെ പേരില്‍ കേസുകളുണ്ട്. പ്രതികള്‍ കവര്‍ന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. എസ് ഐ അരിസ്റ്റോട്ടില്‍, എസ് ഐ ബെനഡിക്ട്, എഎസ്ഐ മാരായ കെ അജയ്, ഹരിഹരന്, ഉദ്യോഗസ്ഥരായ പ്രസാദ്, സതീഷ്കുമാര്‍, ശബരിഷ്,അഭിലാഷ്, ഷമീര്‍, പ്രദോഷ്, കിരണ്‍ എന്നിവര്‍ അടങ്ങിയ സംഘം അന്വേഷണത്തിന് നേത്യത്വം നല്കി.



എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ അയല്‍വാസിയെ ആക്രിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍