കൈത്രസ്തവര്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു കെസിവൈഎം പന്തം കൊളുത്തി പ്രകടനം നടത്തി. രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ചേലൂര്‍ സെന്റ് മേരീസ് കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. യോഗത്തില്‍ ഇടവക വികാരി ഫാ. ജോഷി പാലിയേക്കര പന്തം കത്തിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ ഡിംബിള്‍ ജോയ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മുന്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റും ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ചെയര്‍മാനുമായിരുന്ന തോംസണ്‍ ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ട്രഷറര്‍ സോളമന് തോമസ്, സിന്‍ഡിക്കേറ്റ് അംഗം ലിബിന് ജോര്‍ജ്, സെനറ്റ് മെമ്പര്‍ റിജോ ജോയ്, ഡേവിഡ് ബെന്‍ഷര്‍, എക്സ് ഓഫീഷിയോ ജെറാള്‍ഡ് ജേക്കബ്, മേഖല പ്രസിഡന്റുമാരായ ആല്വിന് ജെയ്സണ്‍, ആന്റണി ജോസ്, ചേലൂര്‍ കെസിവൈഎം വൈസ് പ്രസിഡന്റ് ജിബിന്‍ എന്നിവര്‍ നേതൃത്വം നല്കി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു