ബിവിഎം ഹൈസ്കൂളിലെ ചുമര് ചിത്രങ്ങളുടെ അനാച്ഛാദനം നടത്തി
കല്ലേറ്റുംകര: ബിവിഎം ഹൈസ്കൂള്‍ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്കൂള്‍ മാനേജ്മെന്റിന്റെയു പിടിഎയുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ മനോഹരവും ആശയ സമ്പുഷ്ടവുമായ ചുമര് ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതിന്റെ അനാച്ഛാദന കര്‍മം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ വിന്‍സന്റ് തണ്ട്യേക്കല്‍ അധ്യക്ഷത വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ഓമന ജോര്‍ജ്, മേരി ഐസക്, ടി.വി. ഷാജു, സ്റ്റാഫ് സെക്രട്ടറി എന്‍.വി. ബൈജു, ജുനിഷ ജിനോജ്, പിടിഎ പ്രസിഡന്റ് ടി.എച്ച്. സുധീര്‍, പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ പ്രതിനിധി എം.എല്‍. ജോഷി എന്നിവര്‍ പ്രസംഗിച്ചു. മനോഹരമായ ചിത്രങ്ങള്‍ വരച്ച് പെയ്ന്റ് ചെയ്ത പി.സി. സുതന്, സാബു പതിക്കാട് എന്നിവരെ ആദരിച്ചു.

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗില്‍ ഇന്റല്‍ ഉന്നതി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കെയ്റോസ് കുടുംബസംഗമം 2026 സംഘടിപ്പിച്ചു
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി