പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി
ഇരിഞ്ഞാലക്കുട: പോലീസും എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി. കരൂപടന്ന പള്ളിനട അണീക്കര റോഡില്‍ താമസിക്കുന്ന മുടവന്കാട്ടില് കുഞ്ഞുമുഹമ്മദ് മകന് അടിമ എന്ന നിസാറിന്റെ വീട്ടില്‍ നിന്നാണ് 80 ഗ്രാം കഞ്ചാവ് പിടികൂടിയത്. നിസാറിനെ പോലീസ് അറസ്റ്റ് ചെയ്തു. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ്, ഇരിങ്ങാലക്കുട എക്സൈസ് എന്നിവര്‍ സംയുക്തമായി കോണത്തുകുന്ന്, കരൂപടന്ന എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇരിങ്ങാലക്കുട എസ്ഐ ജിഷില്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ റിയാസ്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ശ്രീജിത്ത്, മുഹമ്മദ് റാഫി, സബീഷ്, മാനുവല്‍, ജസ്റ്റിന്ദാസ്, രാഗേഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ റെയ്ഡ് ശക്തമായി തുടരുമെന്ന് പോലീസ് അറിയിച്ചു.

ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു