കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ശേഖരിച്ച് ആര്‍ദ്രം….
പുല്ലൂര്‍: കിടപ്പുരോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ശേഖരിച്ച് പി.ആര്. ബാലന് മാസ്റ്റര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ആര്‍ദ്രം പാലിയേറ്റീവിന്റെ പുല്ലൂര്‍ മേഖലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് കൈമാറി. കിടപ്പു രോഗികള്‍ക്ക് നല്‍കാനുള്ള വാട്ടര്‍ ബെഡ്, ബാക്ക് റെസ്റ്റ്, വാക്കര്‍, എയര്‍ ബെഡ് തുടങ്ങി ഇരുപതോളം ഉപകരണങ്ങളാണ് പുല്ലൂരില്‍ നടന്ന ചടങ്ങില്‍ ആര്‍ദ്രം ഏരിയാ കമ്മറ്റിക്ക് വേണ്ടി അഡ്വ.കെ.ആര്. വിജയ ഏറ്റുവാങ്ങിയത്. ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആര്‍ദ്രം ഏരിയാ കമ്മറ്റി അംഗവുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ആര്‍ദ്രം മേഖലാ രക്ഷാധികാരി കെ.ജി. മോഹനന്മാസ്റ്റര്, പഞ്ചായത്ത് അംഗം മണി സജയന്, ജ്യോതിസ് കാറളം തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖലാ കണ്‍വീനര്‍ അജിത രാജന് അധ്യക്ഷത വഹിച്ചു. പി.സി. പീതാംബരന് സ്വാഗതവും ടി.കെ. ശശി നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി