പായമ്മല്‍-തോപ്പ് പ്രദേശത്ത് വീടുകളില്‍ സാമൂഹ്യവിരുദ്ധന്റെ അഴിഞ്ഞാട്ടം
അരിപ്പാലം: പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍-തോപ്പ് പ്രദേശത്ത് വീടുകളില്‍ സാമൂഹ്യവിരുദ്ധന്റെ അഴിഞ്ഞാട്ടം. പായമ്മല്‍ ചാര്‍ത്താംകുടത്ത് സഞ്ചയന്റെ വീട്ടില്‍ എടക്കുളം ചാച്ചേരി ചന്ദ്രദാസ് എന്ന വ്യക്തി കഴിഞ്ഞ ദിവസം മദ്യപിച്ചെത്തി അസഭ്യം പറയുകയും കുടുംബാംഗങ്ങളെ വധിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മാരകായുധം ഉപയോഗിച്ചു വീട് ആക്രമിക്കുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇതിനു ശേഷം തോപ്പ് പ്രദേശത്തു താമസിക്കുന്ന കവണിയാട്ടില് പരേതനായ ഗോപിയുടെ ഭാര്യ ചന്ദ്രികയെ കൊല്ലുമെന്ന് അലറിക്കൊണ്ടു മാരകായുധവുമായി പാഞ്ഞടുക്കുകയും ഒഴിഞ്ഞുമാറിയതിനാല്‍ കൊടുവാള് തൊട്ടടുത്ത ഗേറ്റില്‍ കൊള്ളുകയും ചെയ്തു. ഇതേ തുടര്‍ന്നു ചന്ദ്രികയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അടിച്ചു തകര്‍ക്കുകയും കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ബോധരഹിതയായി ചന്ദ്രിക ഗോപി തളര്‍ന്നു വീഴുകയും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജില്‍ ഐസിയു വിഭാഗത്തില്‍ ചികിത്സയിലുമാണ്. അതിനു ശേഷം എടക്കുളം ഭാഗത്തും പലരേയും ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഈ കേസ് കാട്ടൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷിച്ചു വരുന്നതാണ്. കുറ്റവാളിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും സമാധാനാന്തരീക്ഷം പുനസ്ഥാപിക്കണമെന്നും സിപിഎം പൂമംഗലം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
മാണിക്യശ്രീ പുരസ്കാരം വേണുജിക്ക്
കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു