നടപ്പാതയിലെ സ്ലാബ് തകര്‍ന്നതു കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയാകുന്നു
ഇരിങ്ങാലക്കുട: ഠാണാ-ബസ് സ്റ്റാന്‍ഡ് റോഡില്‍ നടപ്പാതയിലെ സ്ലാബ് തകര്‍ന്നതു കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയാകുന്നു. കാത്തലിക് സെന്ററിനു മുന്നിലാണു സ്ലാബ് തകര്‍ന്നു വലിയ കുഴിയായിരിക്കുന്നത്. തിരക്കേറിയ റോഡായതിനാല്‍ നടപ്പാതകളെയാണു കാല്‍നടക്കാര്‍ ആശ്രയിക്കുന്നത്. എന്നാല്‍, പകുതി തകര്‍ന്ന സ്ലാബ് പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടില്ല. ഈ ഭാഗത്ത് ഒരു മുന്നറിയിപ്പും സ്ഥാപിച്ചിട്ടുമില്ല.