പൊറത്തിശേരി വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം ഉയരുന്നു
കരുവന്നൂര്‍: പൊറത്തിശേരി വില്ലേജ് ഓഫീസിനു പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങി. കരുവന്നൂര്‍ ബംഗ്ലാവ് സ്റ്റോപ്പിനു കിഴക്ക് ബ്രിട്ടീഷുകാര്‍ പണിത ബംഗ്ലാവ് കെട്ടിടത്തിലാണ് ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനു മുന്നിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കി അവിടെ പുതിയ കെട്ടിടത്തിന്റെ തറ നിര്‍മാണം തുടങ്ങി. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിനു 40 ലക്ഷം രൂപയും ഫര്‍ണിച്ചറിനു നാലു ലക്ഷം രൂപയുമടക്കം 44 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ ഒരു മുറിയില്‍ പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. കരുവന്നൂര്‍ പ്രദേശത്തെ കരംപിരിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്കു താമസിക്കാന്‍ പണികഴിപ്പിച്ചതാണു ബംഗ്ലാവ് കെട്ടിടം. നിര്‍മാണവൈദഗ്ധ്യം കൊണ്ടു ശ്രദ്ധേയമായ ഈ കെട്ടിടത്തില്‍ കടുത്ത വേനലിലും ചൂടേല്ക്കാത്ത രീതിയിലാണു മേല്‍ക്കൂര പണിതിരിക്കുന്നത്. കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകള്‍ കെട്ടിടത്തിനു സംഭവിച്ചിട്ടുണ്ട്. പലയിടത്തും മഴയില്‍ ചോരുന്ന അവസ്ഥയാണ്. വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറുമ്പോള്‍ ബംഗ്ലാവ് കെട്ടിടം ചരിത്ര സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. എന്നാല്‍ അതിന്റെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. അതിന്റെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത് കരുവന്നൂര്‍ പ്രദേശത്തെ കരം പിരിക്കുന്നതിനായി സായിപ്പുമാര്ക്കു താമസിക്കാന്‍ പണികഴിപ്പിച്ചതാണ് കെട്ടിടം. എന്നാല്‍, യഥാസമയം കേടുപാടുകള്‍ തീര്‍ക്കാത്തതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയ്ക്കു കാരണമായത്.

വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു; ലഹരിമാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം
കാറളത്ത് വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, അന്വേഷണം ഊര്‍ജിതം
കാറളത്ത് വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; 15 പവനോളം സ്വര്‍ണം കവര്‍ന്നതായി സൂചന
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍