പൊതുഗതാഗത സംരക്ഷണ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൊതുഗതാഗത സംരക്ഷണ സദസ് സംഘടിപ്പിച്ചു. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം പ്രസിഡന്റ് കാറളം റഷീദ് അധ്യക്ഷത വഹിച്ചു. എന്ത് വില കൊടുത്തും കെ. ഷിഫ്റ്റ് കമ്പനിക്കെതിരെ ശക്തമായ സമര പരിപാടികളുമായിട്ട് മുന്നോട്ട് പോകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. കെഎസ്ടിഇയു-എഐടിയുസി ഇരിങ്ങാലക്കുട യൂണിറ്റ് സെക്രട്ടറി ഹെഡ്വിന് പെരേര, ജോയിന്റ് സെക്രട്ടറി എന്‍.ജി. സിബിന് എന്നിവര്‍ പ്രസംഗിച്ചു.