പി.എസ്. സുകുമാരന്‍ മാസ്റ്റര്‍ ദിനം സിപിഐ പടിയൂര്‍ സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആചരിച്ചു
ഇരിങ്ങാലക്കുട: പഴയ കാല കമ്യൂണിസ്റ്റ് നേതാവ് പി.എസ്. സുകുമാരന്‍ മാസ്റ്റര്‍ ദിനം സിപിഐ പടിയൂര്‍ സൗത്ത്, നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. രാവിലെ മാഷുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വൈകീട്ട് നടന്ന അനു്മരണ യോഗം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.വി. രാമകൃഷ്ണന്, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, സൗത്ത് ലോക്കല്‍ സെക്രട്ടറി കെ.സി. ബിജു, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ്, കെ.എസ്. രാധകൃഷ്ണന്, വി.ടി. ബിനോയ് എന്നിവര്‍ പ്രസംഗിച്ചു.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു