ഇരിങ്ങാലക്കുടക്കാരി റെജില ഷെറിന് എ. അയ്യപ്പന് സ്മാരക സാഹിത്യ പുരസ്കാരം
ഇരിങ്ങാലക്കുട: തിരുവനന്തപുരം നവഭാവന ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഇക്കൊല്ലത്തെ മികച്ച കവിതാ സമാഹാരത്തിനുള്ള കവി എ. അയ്യപ്പന് സ്മാരക പുരസ്കാരത്തിന് ഇരിങ്ങാലക്കുടക്കാരിയായ കവയത്രി റെജില ഷെറിന് അര്‍ഹയായി. ‘ഖമര്‍ പാടുകയാണ്’ എന്ന കവിതാ സമാഹാരമാണു പുരസ്കാരത്തിന് റെജിലയെ അര്‍ഹയാക്കിയത്. ഈ മാസം 26 നു തിരുവനന്തപുരം ഹസ്സന് മരയ്ക്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ് റെജില ഷെറിന്. 2020 ല്‍ സാഹിതി ഇന്റര്‍നാഷണലിന്റെ നീര്‍മാതളം പുരസ്കാരവും റെജിലയ്ക്കു ലഭിച്ചിട്ടുണ്ട്.

ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: കര്‍ണാടക ഗോവ റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം
തൂഫാന് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
അരങ്ങ് 2026ന് സാംസ്കാരികപ്പൊലിമയോടെ സമാപനം