അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി
ഇരിങ്ങാലക്കുട: കെഎസ്എസ്പിയു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ പ്രിയഹാളില്‍ വെച്ച് അന്താരാഷ്ട്ര വനിതാദിനാചരണം നടത്തി. ഡെയ്സി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് കണ്‍വീനര്‍ എ.ആര്. ആശാലത അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ ഡോ. റോസ് ആന്റോ മുഖ്യാതിഥിയായിരുന്നു. പരിപാടിയില്‍ ‘സ്ത്രീ സുരക്ഷ ആധുനിക കാലഘട്ടത്തില്‍’ എന്ന വിഷയത്തെക്കുറിച്ച് ബോധവത്കരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റിയന് മാളിയേക്കല്‍, ഖാദര്‍ ഹുസൈന്, നസീര്‍, ടി.എ. ജോണ്സണ്, എം. ശാന്തകുമാരി, വി.എം. വത്സല, പി. രതിദേവി, പി.എം. ഇന്ദിര, വി.ജെ. രാജമ്മ്, സരസ്വതി, രത്നം എന്നിവര്‍ പ്രസംഗിച്ചു.