ഇരിങ്ങാലക്കുട ജ്യോതിസ് കോളജില്‍ പഠനത്തോടൊപ്പം വരുമാനം
ഇരിങ്ങാലക്കുട: ജ്യോതിസ് കോളജില്‍ വിദ്യാര്‍ഥികള്‍ക്കു പഠനത്തോടൊപ്പം വരുമാനം എന്ന ലക്ഷ്യത്തോടെ നടത്തുന്ന വിവിധ പ്രോഗ്രാമുകളുടെ ഭാഗമായി കോളജ് ക്യാമ്പസില്‍ സ്റ്റുഡന്‍സ് സ്റ്റോറും കാന്റീനും ആരംഭിച്ചു. കോളജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍ തന്നെ നടത്തുന്ന സ്റ്റോറിന്റെയും കാന്റീന്റെയും ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. എ.എം. വര്‍ഗീസ് നിര്‍വഹിച്ചു. അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ സി.കെ. കുമാര്‍ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ദിനത്തില്‍ വിദ്യാര്‍ഥികളായ സുധില്‍ ലാലു, ഹന ഫാത്തിമ എന്നിവരാണ് ആദ്യദിന വിപണനം നടത്തിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം.എ. ഹുസൈന്, ബിജു പൗലോസ്, വിവറി ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ ഷാനി ജോസ്, അധ്യാപികമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം