കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്കില്‍ 100 ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെമ്പര്‍മാര്‍ക്ക് അനുവദിക്കുന്ന കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം കോഴിയും കൂടും തീറ്റയും നല്‍കികൊണ്ട് ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ നിര്‍വഹിച്ചു. ബാങ്കിന്റെ 100 ദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 പേര്‍ക്ക് തൊഴില്‍ നല്കുവാനാണു ബാങ്ക് ലക്ഷ്യമിടുന്നതെന്നും ഈ പദ്ധതി പ്രസ്തുത പദ്ധതിയുടെ രണ്ടാംഘട്ടമാണെന്നും ഇതിനോടകം ഏകദേശം 200 പേര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ നല്കുവാന് വായ്പ നല്കി കഴിഞ്ഞെന്നും ഈ പദ്ധതിയിലൂടെ 200 വനിതകള്‍ക്കു തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുവാനുള്ള അവസരമാണ് ബാങ്കൊരുക്കുന്നതെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഭരണസമിതി അംഗങ്ങളായ ജൂലിയസ് ആന്റണി, ആന്റോ ജി. ആലപ്പാട്ട്, സുലഭ മനോജ്, മെയിന്‍ ബ്രാഞ്ച് മാനേജര്‍മാരായ സി.എസ്. സജീഷ്, കെ.കെ. രാജേഷ്, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്ത് കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പൂമംഗലം പഞ്ചായത്തില്‍ പകല്‍വീട് തുറന്നു
പൂമംഗലം ഗവ. ആയുര്‍വേദാശുപത്രി മാറ്റുന്നു; സൗകര്യങ്ങളുള്ള കെട്ടിടം ഉപേക്ഷിക്കുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി
കാട്ടൂര്‍ പഞ്ചായത്തില്‍ സൗജന്യ കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വിതരണം ചെയ്തു