മേശയും കസേരയും വിതരണം ചെയ്തു
മുരിയാട്: ഗ്രാമപഞ്ചായത്ത് 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു മേശയും കസേരയും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. ആനന്ദപുരം ഗവ. യുപി സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രതി ഗോപി, മെമ്പര്‍മാരായ നിജി വത്സന്, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, മണി സജയന്, സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല ടീച്ചര്‍, സുഷമ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.