ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് നല്കിയ യാത്രയയപ്പ് സമ്മേളനം കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) ചാന്‍സലര്‍ ഡോ. വി. മീര ഉദ്ഘാടനം ചെയ്തു. പ്രഫസര്‍ ഡോ. ടെസ്സി പോള്‍ പി, ഡോ.വി.എ. തോമസ് എന്നിവരാണ് കോളജില്‍ നിന്നും വിരമിക്കുന്നത്. ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് വിരമിച്ച അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എം.എ. യുജിന്‍ മൊറേലി, തൃശൂര്‍ സിഎംഐ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ഡേവിസ് പനക്കല്‍, പ്രഫ. ഷീബ വര്‍ഗീസ്, ഡോ. സോണി ജോണ്‍ ടി, പ്രഫ.കെ.ജെ. ജോസഫ്, ഷാജു വര്‍ഗീസ്, കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.ബി.പി. അരവിന്ദ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു