പ്രളയത്തില്‍ തകര്‍ന്ന കാറളം പഞ്ചായത്തിലെ അങ്കണവാടിക്കു പുനര്ജന്മം
ഇരിങ്ങാലക്കുട: കാറളം ഗ്രാമപഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന അങ്കണവാടിക്കു പുനര്ജന്മം. കാറളം 11ാം വാര്‍ഡ് താണിശേരി ഹരിപുരം സൂര്യ അങ്കണവാടിക്കാണു പുതിയ കെട്ടിടമൊരുങ്ങുന്നത്. റീബില്‍ഡ് കേരള ഇനീഷ്യേറ്റിവില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന അങ്കണവാടിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. 2018 ലെ പ്രളയത്തെ തുടര്‍ന്നു നാശോന്മുഖമായ അങ്കണവാടി വാടക കെട്ടിടത്തിലാണു പ്രവര്‍ത്തിച്ചുപോരുന്നത്. ആറു മാസം കൊണ്ടു പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനിത മനോജ് വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, സെക്രട്ടറി കെ. മധുരാജ്, വാര്‍ഡംഗം സരിത വിനോദ്, ബ്ലോക്ക് സിഡിപിഒ സംഷാദ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു