എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി പഞ്ചായത്ത് തല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
എടതിരിഞ്ഞി: എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റി നാലാമതു വി.വി. രാമന് മെമ്മോറിയല്‍ പഞ്ചായത്ത് തല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വിജയികളായ സോക്കര്‍ ക്ലബ് എടതിരിഞ്ഞിക്കു വിന്നേഴ്സ് ട്രോഫി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി സമ്മാനിച്ചു. റണ്ണേഴ്സായ യുവധാര വളവനങ്ങാടിക്കു റണേഴ്സ് അപ്പ് ട്രോഫി സിപിഐ പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി.ആര്. രമേഷ് സമ്മാനിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.എം. വത്സന്, വാര്‍ഡ് മെമ്പര്‍ വി.ടി. ബിനോയ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി. വിബിന്, പ്രസിഡന്റ് കൃഷ്ണകുമാര്‍, എഐവൈഎഫ് എടതിരിഞ്ഞി മേഖല സെക്രട്ടറി എം.പി. വിഷ്ണുശങ്കര്‍, പ്രസിഡന്റ് വി.ആര്. അഭിജിത്ത്, എഐവൈഎഫ് പടിയൂര്‍ ലോക്കല്‍ സെക്രട്ടറി ഇ.എസ്. അഭിമന്യു, എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എ.ആര്. സോമശേഖരന്‍, കെ.എസ്. രാധകൃഷ്ണന് എന്നിവര്‍ വ്യക്തിഗത ട്രോഫികള്‍ സമ്മാനിച്ചു.

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
മുരിയാട് പഞ്ചായത്ത് പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
ഷണ്മുഖം കനാലില്‍ അറവുമാലിന്യം തള്ളി; രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപം വ്യാപകം