സുഭിക്ഷ കേരളം ഗ്രോബാഗ് പച്ചക്കറി കൃഷി രണ്ടാം ഘട്ടം

ഇരിങ്ങാലക്കുട: നഗരസഭ സുഭിക്ഷ കേരളം നഗരസഭ കാര്യാലയത്തിലെ ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്, നഗരസഭ സെക്രട്ടറി, കൗണ്‍സിലര്‍മാര്‍, നഗരസഭ തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരംഭിച്ച ഈ പ്രവര്‍ത്തി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉദ്യമമാണ്. കഴിഞ്ഞ വര്‍ഷം വിളവെടുത്ത പച്ചക്കറികള്‍ കോവിഡ് കാലത്തെ സമൂഹ അടുക്കളയിലേക്കും ജനകീയ ഹോട്ടലിലേക്കും വിതരണം ചെയ്തു. ഇതിലൂടെ ചെറിയ സ്ഥലപരിമിതിയിലും വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴി തുറക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി.