കല്ലേറ്റുംകര ബിവിഎം ഹൈസ്കൂളില്‍ ‘യുഫോര്‍ബിയ 2022’ ആഘോഷിച്ചു
കല്ലേറ്റുംകര: ബിവിഎം ഹൈസ്കൂള്‍ കല്ലേറ്റുംകരയില്‍ ‘യുഫോര്‍ബിയ 2022’ ആഘോഷിച്ചു. ചടങ്ങ് തൃശൂര്‍ എംപി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്തു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ എസ്സി വിഭാഗത്തില്‍ മികവ് പുലര്‍ത്തിയ രണ്ടു വിദ്യാര്‍ഥികള്‍ക്കു മുന്‍ മാനേജര്‍ വൂഡ്രോ വിത്സന് ഏര്‍പ്പെടുത്തിയ 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്കി അനുമോദിച്ചു. മാനേജര്‍ വിന്‍സെന്റ് തണ്ട്യേക്കല്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര് എ. അബ്ദുല്‍ ഹമീദ്, എന്‍ഐപിഎംആര്‍ എംഡി സി. ചന്ദ്രബാബു, ജോണ്സണ് പന്തല്ലൂക്കാരന്‍, പിടിഎ പ്രസിഡന്റ് ടി.എച്ച്. സുധീര്‍, എംപിടിഎ പ്രസിഡന്റ് ജുനിഷ ജിനോജ്, റിട്ട. ഹെഡ്മാസ്റ്റര് ജോയ് മാസ്റ്റര്‍, റിട്ട. ടീച്ചറും വാര്‍ഡ് മെമ്പറുമായ മേരി ഐസക്, സ്റ്റാഫ് പ്രതിനിധി പി. അഗസ്റ്റിന് തോബിയാസ്, സ്കൂള്‍ ലീഡര്‍ സി.വി. ഋഷികേശ്, സ്റ്റാഫ് പ്രതിനിധി ജിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു