എല്‍ഐസി ഓഹരി വില്പനക്കെതിരെ പ്രതിഷേധ ജ്വാല
ഇരിങ്ങാലക്കുട: എല്‍ഐസി ഓഫീസിനു മുന്നില്‍ എല്‍ഐസിയുടെ ഓഹരി വില്പന ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടു പ്രതിഷേധ ജ്വാല നടത്തി. ഇന്‍ഷ്വറന്‍സ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മെഴുകുതിരികള്‍ തെളിയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ജ്വാല നടത്തിയത്. ഇരിങ്ങാലക്കുട മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ലേഖ ഷാജന്, അംബിക പള്ളിപ്പുറത്ത് എന്നിവര്‍ ചേര്‍ന്നു പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. സിഐടിയു സെക്രട്ടറി ഗോപി, വി.കെ. ദാസന്, എം.ജെ. ലില്ലി എന്നിവര്‍ പ്രസംഗിച്ചു. പോളിസി ഉടമകള്‍, ഏജന്റുമാര്‍, വിവിധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പ്രതിഷേധ ജ്വാലയില്‍ പങ്കെടുത്തു.