ഡോണ്‍ബോസ്കോ സ്കൂളിലെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ സ്കൂളിലെ 59-ാമത് സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പുസമ്മേളനവും നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ റെക്ടറും മാനേജരുമായ ഫാ. മാനുവല്‍ മേവട അധ്യക്ഷത വഹിച്ചു. സ്കൂള്‍ വൈസ്് റെക്ടര്‍ ഫാ. വര്‍ഗീസ് തണിപ്പാറ, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ് ശാസ്താംകല, എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ വി.പി. ഓമന, ഹയര്‍ സെക്കന്‍ഡറി പിടിഎ പ്രസിഡന്റ് സെബി മാളിയേക്കല്‍, ഐസിഎസ്ഇ പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, എല്‍പി പിടിഎ പ്രസിഡന്റ് എം.ബി. സജിത്ത്, ഐസിഎസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ ഫാ. മനു പീടികയില്‍ എന്നിവര്‍ പ്രസംഗിച്ചു. സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സീന ഇന്നീസ് (എല്‍പി), കെ.എം. റൂബി (എല്‍പി), ഗീത തോമസ് (എച്ച്എസ്) എന്നിവരാണു സ്കൂളില്‍ നിന്നു വിരമിക്കുന്ന അധ്യാപകര്‍.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു