കാവന്നൂരിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരുടെ ധര്‍ണ
ഇരിങ്ങാലക്കുട: സ്ത്രീ സുരക്ഷയ്ക്ക് സ്ത്രീശക്തി, കാവന്നൂരിലെ പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ ജനകീയ ധര്‍ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിര്‍വഹിച്ചു. പാര്‍ട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത്, വൈസ് പ്രസിഡന്റുമാരായ അമ്പിളി ജയന്, രാഗി മാരാത്ത്, സെക്രട്ടറിമാരായ സരിത വിനോദ്, ഷിത് രാജ്, ആര്‍ച്ച അനീഷ്കുമാര്‍, ടി.കെ. ഷാജു, ന്യൂനപക്ഷ മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ഷിയാസ്, സരിത സുഭാഷ്, മായ അജയന്, ആശിഷ ടി. രാജ്, എ.വി. സുരേഷ്, ടി.ഡി. സത്യദേവ്, സന്തോഷ് ബോബന്, വാണികുമാര്‍, വിന്‍സെന്റ് കണ്ടംകുളത്തി എന്നിവര്‍ പ്രസംഗിച്ചു.