ഇരിങ്ങാലക്കുടയ്ക്കായി രൂപതയുടെ പുതിയ കാരുണ്യസ്ഥാപനം ‘ഹൃദയ മെഡിക്കല്‍സ്’ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക ഇരിങ്ങാലക്കുട രൂപതക്കായി നല്കിയ റൂബി ജൂബിലി കോംപ്ലക്സില്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ഹോസ്പിസ് പ്രവര്‍ത്തനങ്ങളുടെ പുതിയ സംരംഭമായി ആരംഭിച്ച ‘ഹൃദയ മെഡിക്കല്‍സ്’ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരിയും കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്തും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹൃദയം മെഡിക്കല്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, വാര്‍ഡ് മെമ്പര്‍ ഫെനി എബിന്, ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. തോമസ് കണ്ണംമ്പിള്ളി, കത്തീഡ്രല്‍ ട്രസ്റ്റി അഡ്വ. ഹോബി ജോളി, ഹൃദയ മെഡിക്കല്‍സ് പ്രസിഡന്റ് ആന്‍ഡ് വികാരി ജനറല്‍ ഫാ. ജോസ് മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ആദ്യ വില്പന ഇരിങ്ങാലക്കുട ട്രസ്റ്റി ഡോ. ജോസ് തൊഴുത്തുംപറമ്പില്‍ നിര്‍വഹിച്ചു. ലാഭം ഈടാക്കാതെ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുക എന്നുള്ളതാണ് ലക്ഷ്യം.