ഫാ. ഡോ. ജോസ് തെക്കന്‍ പുരസ്കാരം സമ്മാനിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മികച്ച കോളജ് അധ്യാപകര്‍ക്ക് നല്‍കിവരുന്ന ഫാ. ഡോ. ജോസ് തെക്കന്‍ പുരസ്കാരം ആലപ്പുഴ എസ്ഡി കോളജ് അധ്യാപകനായ ഡോ. നാഗേന്ദ്രപ്രഭുവിന് സമ്മാനിച്ചു. അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ഥം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഏര്‍പ്പെടുത്തിയതാണ് പ്രസ്തുത പുരസ്കാരം. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അധ്യാപനത്തോടൊപ്പം ഗവേഷണ മികവും സാമൂഹികസാംസ്കാരിക രംഗത്തുള്ള പ്രവര്‍ത്തനങ്ങളുമാണ് ഡോ. നാഗേന്ദ്രപ്രഭുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറല്‍ ഫാ. ഡോ. തോമസ് ചാത്തംപറമ്പില്‍ അവാര്‍ഡ് സമ്മാനിച്ചു. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സി.സി. ബാബു ആശംസകള്‍ അറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി രസതന്ത്ര വിഭാഗം മുന്‍ മേധാവി ഡോ. എം. പി. കണ്ണന് അനുസ്മരണ പ്രഭാഷണം നടത്തി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു