തവനിഷിന്റെ സൈക്കിള്‍ ചലഞ്ചിലേക്കു പങ്കുചേര്‍ന്ന് കുഞ്ഞു വൈഷ്ണവും
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഴയ സൈക്കിളുകള്‍ ശേഖരിച്ചു വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ഇരിങ്ങാലക്കുട ശാന്തിനഗര്‍ സ്വദേശിയായ ബാബു-ലിന്‍സി ദമ്പതിമാരുടെ മക്കളായ വൈഷ്ണവും ചേട്ടന് വൈശാഖും രണ്ടു സൈക്കിളുകള്‍ സംഭാവന ചെയ്തു. സംഭാവന ചെയ്ത സൈക്കിളുകള്‍ ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ വൈശാഖ് ബാബു, വൈഷ്ണവ് ബാബു എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി. ലിന്‍സി ബാബു, തവനിഷ് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, തവനിഷ് വൊളന്റിയര്‍മാരായ ഹൃദ്യ സുരേഷ്, സായൂജ് ജീവന്, ഏയ്ഞ്ചല്‍ മരിയ, ആന്റണി, സഹല്‍ മാലിക്, ജെസ് എന്നിവര്‍ സന്നിഹിതരായി.

അമ്മന്നൂര്‍ ഗുരുകുലത്തിലെ മാധവനാട്യഭൂമിയില്‍ മായാശിരസ് കൂടിയാട്ടം അരങ്ങേറി
പ്രഥമ രുദ്രപ്രഭ പുരസ്കാരം കലാനിലയം ഗോപിക്കും കലാമണ്ഡലം ശിവദാസനും
എന്റെ പാടം എന്റെ പുസ്തകം പദ്ധതിക്ക് തുടക്കം
വേണുജിയും കപിലയും ഐഎഫ്പി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും
ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ആന്‍സി സോജനെ അനുമോദിച്ചു
ഓള് ഇന്ത്യ എല്‍ഐസി ഏജന്റ് ഫെഡറേഷന് കരിദിനം ആചരിച്ചു