സഞ്ചരിക്കുന്ന മദ്യവില്പനശാലയില് 48 ലിറ്റര്‍ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: മാരുതി ഓമ്നിയില്‍ കടത്തുകയായിരുന്ന 48 ലിറ്റര്‍ ജവാന് റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിലായി. പാലിയേക്കര ഭാഗത്ത് നാഷണല്‍ ഹൈവേയില്‍ വച്ച് ഓമ്നിയില്‍ 48 ലിറ്റര്‍ ജവാന് റം കടത്തുകയായിരുന്ന പാലക്കാട് ജില്ലയില്‍ പെരിങ്ങോട്ടുക്കുറിശ്ശി ചിറപ്പാടം രതീഷ് (37) എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷ് അറസ്റ്റു ചെയ്തു. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ ബിവറേജ് ഷോപ്പുകളില്‍ നിന്നും ജവാന് റം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വില്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍മാരായ പി.എം. ബാബു, ടി.എസ്. സുരേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) കെ.കെ. വത്സന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.എം. ജോസഫ്, ടി.ആര്. രാകേഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
മീന്‍ വാങ്ങാന്‍ ചെന്നതിനുള്ള വൈരാഗ്യത്താല്‍ ആക്രമണം; പ്രതി പിടിയില്‍
കാറിന് നേരെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍